New Update
/sathyam/media/media_files/2025/10/18/oip-2025-10-18-13-30-50.jpg)
പുകയിലയുടെ പ്രധാന ദോഷഫലങ്ങള്‍ വിട്ടുമാറാത്ത ചുമ, രക്തചംക്രമണം, രക്തസമ്മര്‍ദം തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ ഹൃദ്രോഗമായി പരിണമിക്കുന്നു. നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, കരള്‍ എന്നീ അവയവങ്ങളെ കാന്‍സര്‍ ബാധിക്കാനിടയുണ്ട്.
Advertisment
ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് തുടങ്ങിയവ. ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത കൂടുതല്‍. പെരിയോഡോണ്‍സൈറ്റിസ്, പല്ലുകളിലെ പോടുകള്‍, വായ്‌നാറ്റം, പല്ലുകളിലെ നിറമാറ്റം, അണുബാധ തുടങ്ങിയവ.
പ്രത്യുത്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരുടെ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു. പുകവലിക്കാരായ സ്ത്രീകളുടെ കുട്ടികള്‍ക്ക് ജന്മനാ ആരോഗ്യക്കുറവ് കാണുന്നുണ്ട്.