Advertisment

റെയില്‍വേ ട്രാക്കില്‍നിന്ന് ഇരുമ്പുതൂണ്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍; പ്രതി ലഹരിക്ക് അടിമ, മോഷണം നടത്താന്‍ ശ്രമിച്ചത് കഞ്ചാവ് വാങ്ങാന്‍ വേണ്ടിയെന്ന് റെയില്‍വേ പോലീസ്

റെയില്‍വേ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചത്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
53535

തൃശൂര്‍: റെയില്‍വേ ട്രാക്കില്‍നിന്ന് ഇരുമ്പുതൂണ്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരി(38)യാണ് പിടിയിലായത്.

Advertisment

ഇയാള്‍ ലഹരിക്ക് അടിമയാണ്. കഞ്ചാവ് വാങ്ങാന്‍ വേണ്ടിയാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്നും റെയില്‍വേ പോലീസ് അറിയിച്ചു. റെയില്‍വേ റാഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചത്. 

തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ട്രാക്കില്‍ ഇരുമ്പുതൂണ്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലിന് കടന്നുപോയ ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ വച്ചിരുന്ന ഇരുമ്പുതൂണില്‍ തട്ടുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ കിടന്നിരുന്ന മരത്തടിയില്‍ ട്രെയിന്‍ തട്ടിയതായാണ് ലോക്കോ പൈലറ്റ് ആര്‍പിഎഫിനെ അറിയിച്ചത്. തുടര്‍ന്ന് ആര്‍.പി.എഫ്. പരിശോധന നടത്തുകയായിരുന്നു.

Advertisment