Advertisment

കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണി; റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 20 ലക്ഷം

കതിരൂര്‍ നാലേ ഒന്നില്‍ താമസിക്കുന്ന റിട്ട. അധ്യാപിക സുജയ(60)യാണ് തട്ടിപ്പിനിരയായത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
3636

കണ്ണൂര്‍: കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി  റിട്ട. അധ്യാപികയുടെ പണം തട്ടിയെടുത്തു. കതിരൂര്‍ നാലേ ഒന്നില്‍ തനിച്ചു താമസിക്കുന്ന റിട്ട. അധ്യാപിക സുജയ(60)യാണ് തട്ടിപ്പിനിരയായത്.

Advertisment

തട്ടിപ്പ് സംഘം ഫോണില്‍ വീഡിയോ കോള്‍ ചെയ്താണ് ഭീഷണിപ്പെടുത്തിയത്. കോടിക്കണക്കിന് രൂപ നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് ഹിന്ദിയും  ഇംഗ്ലീഷും സംസാരിച്ച സംഘം ഭീഷണിപ്പെടുത്തിയത്. 

ഭക്ഷണം കഴിച്ചതു പോലും ഇവര്‍ സംഘത്തിന്റെ രീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച തലശേരി കാനറാ ബാങ്കിലെത്തി എഫ്ഡിയില്‍ നിന്നും 20 ലക്ഷം രൂപ പിന്‍വലിച്ച് തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് സുജയ ട്രാന്‍സ്ഫര്‍ ചെയ്തു. 

വീട്ടിലെത്തിയ സമീപവാസിയും ഇലക്ട്രീഷ്യനുമായ അനൂപിനോട് ടീച്ചര്‍ കാര്യങ്ങള്‍ പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment