തലശേരി: തലശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാടപീടിക ചെള്ളത്ത് മഠപ്പുരയ്ക്കടുത്തുള്ള ചാലികണ്ടി വീട്ടില്‍ അശ്വന്താ(25)ണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചിറക്കരയില്‍ വച്ചാണ് സംഭവം. ഗുരുതര പരിക്കേറ്റ അശ്വന്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ പ്രഭാകരന്റെയും കമലയുടെയും മകനാണ്. സംസ്‌കാരം വൈകിട്ട്.