കൊച്ചി: യുവതിക്ക് അശ്ലീല സന്ദേശമയച്ച അഭിഭാഷകനെതിരേ കേസ്. കൊയിലാണ്ടി സ്വദേശിയും അഭിഭാഷകനുമായ നിധിനെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്. ഇയാള്‍ ബി.ജെ.പി. പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.
ഇയാള്‍ മൊബൈലില്‍ അശ്ലീല സന്ദേശമയച്ചെന്നും കോടതിയില്‍ എത്തിയപ്പോള്‍ മോശമായ ഭാഷയില്‍ സംസാരിച്ചെന്നുമുള്ള പനമ്പിള്ളി നഗര്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്. വഞ്ചന കേസില്‍ ജയിലില്‍ കഴിയുന്ന യുവതിയുടെ ഭര്‍ത്താവിന്റെ നേികസില്‍ ഹാജരാകുന്നത് നിധിനായിരുന്നു.
കേസ് കൊയിലാണ്ടി പോലീസിന് കൈമാറിയതായി കടവന്ത്ര പോലീസ് അറിയിച്ചു. വിവിധ കേസുകളില്‍ ഹാജരായതിന്റെ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേസിലെത്തിയതെന്ന് പ്രതിഭാഗം പറഞ്ഞു.