/sathyam/media/media_files/2024/12/16/JptdlbpU9WlwtgwmZgki.jpg)
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍ താമസിക്കുന്ന ഷാനവാസി(39)നെയാണ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ട്യൂഷന് പോകാത്തതിന് സഹോദരന്‍ വഴക്ക് പറഞ്ഞു. ഇതില്‍ പിണങ്ങി കൊല്ലം ബീച്ചിലെത്തിയ പെണ്‍കുട്ടി മൊബൈല്‍ വാങ്ങാന്‍ ഓട്ടോ ഡ്രൈവര്‍ ഷാനവാസിനോട് സഹായം ചോദിച്ചു.
ഓട്ടോറിക്ഷയില്‍ കയറ്റി അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ വാങ്ങി കൊടുത്തശേഷം ആശ്രാമം മൈതാനത്തു വിശ്രമിക്കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ തിരികെ ബീച്ചിലെത്തിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്ന് വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us