തിരുവനന്തപുരം: അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പി.ആര്‍. ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിനെ തകര്‍ക്കണമെങ്കില്‍ അതിന്റെ തല തകര്‍ക്കണം. അതിനാണ് മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്. ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും.
മാധ്യമ ഉടമകള്‍ക്ക് രാഷ്ടീയമുണ്ട്. എന്തെങ്കിലും മറയ്ക്കാനുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയയ്ക്കുമോ?. മാധ്യമ ഉടമകള്‍ക്ക് നാണമുണ്ടെങ്കില്‍ മാപ്പ് പറയണം. മലപ്പുറം പ്രചാരണത്തിന് പിന്നില്‍ ജമാഅത്ത ഇസ്ലാമിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.