Advertisment

'എന്റെ സംരംഭം നാടിന്റെ അഭിമാനം' മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്  സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

പരിപാടി  മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാല്‍  ഉദ്ഘാടനം ചെയ്തു

New Update
35353

മലപ്പുറം: 2024-25 സംരംഭക വര്‍ഷം 3.0ന്റെ ഭാഗമായി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകര്‍ക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

Advertisment

തിങ്കള്‍ രാവിലെ 10ന്  മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി  മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാല്‍  ഉദ്ഘാടനം ചെയ്തു.  മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദിന്റെ അധ്യക്ഷതയില്‍ മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ഇ.ഡി.ഇ.  മുഹമ്മദ് ഫായിസ് പി. സ്വാഗതം അര്‍പ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യൂസുഫ് ഹാജി, മെമ്പര്‍മാരായ ശശിധരന്‍, വേലായുധന്‍, റീജ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

സംരംഭകത്വത്തെക്കുറിച്ചും, വ്യവസായ നയത്തെക്കുറിച്ചും പെരിന്തല്‍മണ്ണ ഉപജില്ലാ  വ്യവസായ  ഓഫീസര്‍ സുനില്‍ എ  പ്രഭാഷണം നടത്തി. സംരംഭകര്‍ക്കായുള്ള മോട്ടിവേഷന്‍, കുടുംബശ്രീ എം.ഇ.സി. നൗഷാദ് റഹ്മാന്‍ നിര്‍വഹിച്ചു. 

വിവിധ സബ്‌സിഡി സ്‌കീമുകളെക്കുറിച്ചും ഉദ്യം റെജിസ്‌ട്രേഷന്‍, എം.എസ്.എം.ഇ.  ഇന്‍ഷുറന്‍സ്, ലോണ്‍ അപ്ലിക്കേഷന്‍, വിവിധ ലൈസന്‍സുകള്‍ക്കുള്ള  അപ്ലിക്കേഷന്‍ എന്നിവയെക്കുറിച്ച്  മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് എന്റര്‍പ്രൈസ് ഡെവലപ്പ്മന്റ് എക്‌സിക്യൂട്ടീവ് മുഹമ്മദ് ഫായിസ് പി. സംസാരിച്ചു. പ്രവീണ്‍ സംരംഭകാനുഭവം പങ്കുവച്ചു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ.  വൈശാഖ് പരിപാടിക്ക് നന്ദി പറഞ്ഞു. നൂറിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. 

 

Advertisment