തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിന്‍ ഷാജി(22)യാണ് മരിച്ചത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷബിന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടിന് വിതുര പ്ലാന്തോട്ടത്തായിരുന്നു സംഭവം.