കോഴിക്കോട്: താമരശേയില്‍ വിദ്യാര്‍ത്ഥിനി ഹൈഡ്രോളിക് ഡോറില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടിയുമായി പോലീസും മോട്ടോര്‍ വാഹന വകുപ്പും. ബസ് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരോട് ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താമരശേരിയില്‍ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്. കട്ടിപ്പാറ-താമരശ്ശേരി പാതയില്‍ ഓടുന്ന ഗായത്രി ബസിലാണ് സംഭവം.
പന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതി നല്‍കിയിട്ടും പോലീസ് ഇടപെടാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താമരശേരി പൊലീസ് കേസെടുക്കുകയായിരുന്നു.