പി. സരിന്‍ മിടുമിടുക്കനാണ്, ചത്ത കുതിരയാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മത്സരമാണ്, എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പോലും അവര്‍ ശ്രമിച്ചു: വെള്ളാപ്പള്ളി നടേശന്‍

" പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്"

New Update
35353535

ആലപ്പുഴ: പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി. സരിന്‍ മിടുമിടുക്കനെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

കോണ്‍ഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. സാമൂഹിക നീതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെയവര്‍ ജയിലിലാക്കാന്‍ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മത്സരമാണ്. 

അവരുടെ ചെയ്തികള്‍ കാരണം ഞാന്‍ കോണ്‍ഗ്രസുമായി ദീര്‍ഘനാളായി അകല്‍ച്ചയിലാണ്. എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പോലും അവര്‍ ശ്രമിച്ചു. ഇപ്പോള്‍, പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്. മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണ്. സരിന്‍ മിടുമിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു. 

 

 

Advertisment