ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന;  മൂന്ന് പ്രതികള്‍ക്കും 28 വര്‍ഷം കഠിന തടവ്

തൂത്തുകുടി സ്വദേശി റോസാരി റൊണാള്‍ഡോ (45), ഇടുക്കി സ്വദേശി ബിനോയ് തോമസ് (50), ഇടുക്കി സ്വദേശി ടി.എന്‍. ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്. 

New Update
644646

തൂത്തുക്കുടി: വാണിജ്യ അളവില്‍ ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്കും 28 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

Advertisment

തൂത്തുകുടി സ്വദേശി റോസാരി റൊണാള്‍ഡോ (45), ഇടുക്കി സ്വദേശി ബിനോയ് തോമസ് (50), ഇടുക്കി സ്വദേശി ടി.എന്‍. ഗോപി (74) എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ശ്രി. കെ.പി. അനില്‍കുമാര്‍ ശിക്ഷിച്ചത്. 

2018 സെപ്റ്റംബര്‍ 1നാണ് സംഭവം. തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് 6.36 കിലോഗ്രാം ഹാഷിഷ് ഓയില്‍ വാങ്ങാനും കൈമാറാനും വന്ന പ്രതികളെയും എക്‌സൈസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറായിരുന്ന സുല്‍ഫിക്കര്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ ഡി.ജി. റെക്‌സ്, അഭിഭാഷകരായ സി.പി. രഞ്ജു, ജി.ആര്‍. ഗോപിക, പി.ആര്‍. ഇനില രാജ് എന്നിവര്‍ ഹാജരായി.

Advertisment