New Update
/sathyam/media/media_files/2024/10/30/PJ7b7TZS2W4XntY5hEf3.jpg)
കണ്ണൂര്‍: പാനൂരില്‍ കുന്നോത്തുപറമ്പില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പാനൂര്‍ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലില്‍ ലക്ഷ്യ നിവാസില്‍ നിമിഷ(39)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്
Advertisment
ഇന്ന് രാവിലെ നിമിഷയെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. പാനൂര്‍ അഗ്നിശമനസേന അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ്: അനില്‍കുമാര്‍ പ്രവാസിയാണ്. മക്കള്‍: റോണക്, രണ്‍വിത് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.