New Update
/sathyam/media/media_files/2024/11/02/5YNhGyfkGb3NILOIherC.jpg)
കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവായ അശ്വിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു. മൂന്നാം പ്രതിയായ ചാവശേരി സ്വദേശി എം.വി. മര്‍ഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
Advertisment
തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ഈ മാസം 14ന് ശിക്ഷ വിധിക്കും. 14 എന്‍.ഡി.എഫ്. പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ മര്‍ഷൂക്ക് ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു.
2005 മാര്‍ച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us