എറണാകുളം: മരടില്‍ ആറംഗ സംഘം വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു. സംഭവത്തില്‍ തമിഴ്‌നാട് ദിണ്ടിക്കലില്‍ നിന്നുള്ള സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് കണ്ണാടിക്കാട് പരവര വീട്ടില്‍ ലില്ലിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ആറംഗ സംഘമെത്തി വാതില്‍ തള്ളിത്തുറന്ന് വീടിന്റെ ഷോക്കേസ് ചില്ല് തകര്‍ക്കുകയും ലില്ലിയെ ആക്രമിക്കുകയുമായിരുന്നു.
ലില്ലിയുടെ മൂത്ത മകന്‍ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.