Advertisment

കളമശരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം: ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയ യു.എ.പി.എ. കേസ് ഒഴിവാക്കി

സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
tetet

കൊച്ചി: കളമശരി കണ്‍വെന്‍ഷന്‍ സെന്റര്‍ സഫോടനത്തിലെ പ്രതി  തമ്മനം ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക്ക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യു.എ.പി.എ. കേസ് ഒഴിവാക്കി. 

Advertisment

യു.എ.പി.എ. വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പോലീസ് സംഘം നല്‍കിയത്. എന്നാല്‍ യു.എ.പി.എ. കമ്മിറ്റി പ്രതിക്കെതിരേ യു.എ.പി.എ. വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ 29ന് കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ ചടങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. 

ഡൊമിനിക് മാര്‍ട്ടിനെതിരേ യു.എ.പി.എ, സ്‌ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

 

Advertisment