കരുനാഗപ്പള്ളി: ലൈംഗികാരോപണ പരാതിയില്‍ പ്രതികരണവുമായി കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു.
പരാതിക്കാരിയുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ടിട്ടില്ല. വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്തുവരും.
പരാതിക്കാരി ചിലരുടെ ആയുധമാകുകയാണ്. പരാതിയുടെ പിന്നില്‍ ആളുകളുണ്ടെന്നും രാജു പറഞ്ഞു.
ഭര്‍ത്താവിന്റെ മുഴുവന്‍ ചികിത്സാച്ചെലവും ഏറ്റെടുക്കാമെന്ന് പറഞ്ഞ് ഒരുവര്‍ഷമായി ചെയര്‍മാന്‍ നിരന്തരമായി മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് രാജുവിനെതിരെ നഗരസഭയിലെ താല്‍ക്കാലിക വനിതാ ജീവനക്കാരി പരാതി നല്‍കിയത്.