പാലക്കാട്: തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല.
കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. മുഖ്യമന്ത്രി ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചു. പൂരം കലക്കിയതാണെന്ന് സി.പി.ഐ. പോലും പറഞ്ഞു.
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയത്. അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ല. അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.