Advertisment

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വി; രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം അറിയിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
353535

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

Advertisment

എന്നാല്‍, കെ. സുരേന്ദ്രന്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം അറിയിക്കുന്നത്. പാര്‍ട്ടി ഭരിക്കുന്ന കോര്‍പറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് സുരേന്ദ്രനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണയ്ക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരുമാണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

 

Advertisment