പാലക്കാട്: ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് സന്ദീപ് വാര്യര്‍.
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.എം-ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണ്. രാഹുല്‍ ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്.
ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പിയും പരസ്പര സഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.