പശുത്തൊഴുത്തില്‍ ചാരായവാറ്റ്; കോന്നിയില്‍  പശുഫാം ഉടമ എക്‌സൈസ് പിടിയില്‍

 135 ലിറ്റര്‍ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തു. 

New Update
353535

പത്തനംതിട്ട: തണ്ണിത്തോട് തൊഴുത്തില്‍ ചാരായവാറ്റ് നടത്തിക്കൊണ്ടിരുന്ന പശുഫാം ഉടമ അറസ്റ്റില്‍. എലിമുള്ളുംപ്ലാക്കല്‍ കോട്ടയ്ക്കല്‍ വീട്ടില്‍ കെ.ജി. രാജനാ(60)ണ് കോന്നി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.  135 ലിറ്റര്‍ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തു. 

Advertisment

കോന്നി എക്സൈസ് റേഞ്ചിലെ എന്‍ഫോഴ്സ്മെന്റ് ഷാഡോ വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ പി. ബിനേഷ്, എസ്. അനില്‍കുമാര്‍, ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസര്‍ ഡി. അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി ജോര്‍ജ്, സജിമോന്‍, എ. ഷെഹിന്‍, സന്ധ്യാനായര്‍, കെ. ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisment