തിരുവനന്തപുരം: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ചയില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
അറസ്റ്റിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലില്‍ എത്തിച്ചത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിക്കുകയാണ്.
ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്.
ഇക്കാര്യത്തില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്. മാധ്യമങ്ങളുടെ ഇത്തരം വിമര്‍ശനം ജനാധിപത്യപരമല്ല. ദിവ്യക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.