മാന്നാര്‍: സംസ്ഥാന പാതയില്‍ മരം കടപുഴകി വീണ് വഴിയോരക്കച്ചവടം നടത്തി വന്ന യുവതിക്ക് പരിക്കേറ്റു. റോഡരികില്‍ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിക്കാണ് പരിക്കേറ്റത്.
തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ കോയിക്കല്‍ ജങ്ഷന് വടക്ക് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചുവട് ഭാഗം ദ്രവിച്ച് അപകടാവസ്ഥയില്‍ നിന്നിരുന്ന പറങ്കിമാവ് കടപുഴകി വീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.