Advertisment

ഹോം സ്റ്റേയില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കാര്യം മറച്ചുവച്ചു; സ്ത്രീക്കെതിരേയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

രണ്ടാം പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. 

New Update
646

കൊച്ചി: പോക്സോ കുറ്റകൃത്യം മറച്ചുവച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി. കേസില്‍ രണ്ടാം പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. 

Advertisment

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഹോം സ്റ്റേയില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കാര്യം അറിഞ്ഞിട്ടും പരാതി നല്‍കാത്തതിനാണ് ഉടമയായ സ്ത്രീക്കെതിരേ പള്ളുരുത്തി പോലീസ് കേസ് എടുത്തത്.

ഹോം സ്റ്റേയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമൊത്ത് സുഹൃത്തിനു താമസിക്കാന്‍ സൗകര്യമൊരുക്കിയെന്നായിരുന്നു പരാതി. ഭര്‍ത്താവിന്റെ പേരിലാണു ഹോം സ്റ്റേ ലൈസന്‍സെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു വാദം. ഈ  സ്ത്രീയാണു കോട്ടേജിന്റെ ചുമതല വഹിക്കുന്നതെന്ന തെളിവുകളുണ്ടെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു. 

 

Advertisment