Advertisment

കുട്ടന്‍ കൂടെയില്ല, അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു, ഒരിക്കലും മറക്കാന്‍ കഴിയില്ല, തിരികെ വരില്ലെന്ന് അറിയാമായിരുന്നു; നന്ദി പറഞ്ഞ് അര്‍ജുന്റെ സഹോദരി അഞ്ജു

" വ്യാജവാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു"

New Update
2-1109321

കോഴിക്കോട്: ഷിരൂരില്‍ നിന്ന് അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഹോദരി അഞ്ജു. 

Advertisment

''അര്‍ജുന്‍ തിരികെ വരില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അര്‍ജുന് എന്താ സംഭവിച്ചതെന്ന ഒറ്റ ഉത്തരം കിട്ടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പ്രതികൂല കാലവസ്ഥയടക്കമുള്ള കാരണങ്ങളാല്‍ ഉത്തരത്തിലേക്ക് എത്താന്‍ കുറച്ച് വൈകി. എന്നാല്‍ അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു.

പല അവസ്ഥകളിലൂടെയാണ് കടന്നുപോയത്. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്നവര്‍ക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിച്ച് അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിന് നന്ദി. ലോറിയുടമ മനാഫ് കൂടെ നിന്നു. മനാഫിനൊപ്പം മുബീനുമുണ്ട്. അര്‍ജുനെ മറക്കാന്‍ കഴിയില്ല. കുട്ടന്‍ കൂടെയില്ല. അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നു.

അതിനിടെ വന്ന വ്യാജവാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ ഒരുപാട് വിഷമിപ്പിച്ചു. ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്തിയെന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ വലിയ പ്രതിസന്ധിയിലായി..'' - അഞ്ജു പറഞ്ഞു. 

കഴിഞ്ഞദിവസം വൈകുന്നേരം മൂന്നിനാണ് ഗംഗാവാലി പുഴയില്‍നിന്ന് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. അര്‍ജുനെ കാണാതായി 72-ാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.

Advertisment