Advertisment

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വാനില്‍ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

New Update
5353533

കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അതിരമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

ഇന്നലെ രാത്രി പത്തരയ്ക്ക് കോട്ടയം-എറണാകുളം റോഡില്‍ കോതനല്ലൂര്‍ കളത്തൂര്‍ കവലയിലാണ് അപകടം. എറണാകുളം ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന വാനും എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചത്. 

 

 

Advertisment