Advertisment

എം.എം. ലോറന്‍സിന്റെ മൃതദേഹം  മെഡിക്കല്‍ കോളജിന് കൈമാറാനുള്ള തീരുമാനം:  മകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

New Update
52353424

കൊച്ചി: സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരേ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Advertisment

മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ആശയുടെ ഹര്‍ജി. തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

മകന്‍ സജീവന്റെയും രണ്ട് ബന്ധുക്കളുടെയും സത്യവാംഗ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. 

 

Advertisment