കൊച്ചി: ദുബായില്‍വച്ച് മയക്കുമരുന്നു നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയില്‍ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്. നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്.
പീഡനപരാതിയില്‍ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിന്‍ പോളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.