വടകര: പ്രസവത്തെത്തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ വടകര ഗവ. ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. പൊന്മേരി പറമ്പില്‍ കൂടത്തില്‍ ചൈതന്യയുടെ കുഞ്ഞാണ് മരിച്ചത്.
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൈതന്യയുടെ ഭര്‍ത്താവ് ശ്രീജേഷ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ആശുപത്രിയിലെ ഡോ ക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് യുവതി പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയത്. തിങ്കള്‍ രാത്രി ഏഴിന് യുവതിയെ വേദനയെത്തുടര്‍ന്ന് ലേബര്‍റൂമിലേക്ക് മാറ്റി.
രാത്രി എട്ടരയ്ക്ക് ഡോക്ടര്‍ വീട്ടിലേക്ക് പോയി. രാത്രി പത്തിന് അനസ്‌തേഷ്യ ഡോക്ടര്‍ ഇല്ലെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും അതിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഒപ്പമുള്ളവരോട് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.