Advertisment

പാലക്കാട് പ്രവാസിയുടെ അടഞ്ഞ് കിടന്ന  വീട്ടില്‍ മോഷണം

മുണ്ടന്‍വളപ്പില്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

New Update
466

പാലക്കാട്: കൂടല്ലൂരില്‍ പ്രവാസിയുടെ അടഞ്ഞ് കിടന്ന വീട്ടില്‍ മോഷണം. മുണ്ടന്‍വളപ്പില്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.

Advertisment

മൊയ്തീന്‍ കുട്ടി കുടുംബവുമൊത്ത് ഗള്‍ഫിലാണ് താമസം. കൂമന്‍തോട് പാലത്തിന് സമീപത്തെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ ബന്ധുക്കളെത്തിയപ്പോയാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. 

വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിലൂടെ കയറി മുകള്‍നിലയുടെ വാതില്‍ തകര്‍ത്താണ് ഷെല്‍ഫുകളും അലമാരകളുമെല്ലാം മോഷ്ടാവ് കുത്തിത്തുറന്നത്. ബന്ധുക്കളുടെ പരാതിയില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment