സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി.  ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്തു; മൂന്നുപേര്‍ അറസ്റ്റില്‍

ബാലരാമപുരം ജങ്ഷന് സമീപം ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം.

New Update
46464

ബാലരാമപുരം: ട്രാഫിക് ബ്ലോക്കിനിടെ സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത മൂന്നു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ വഴിമുക്ക് സ്വദേശികളായ അഫ്‌സന്‍ (20), രഞ്ജിത്ത് (20) എന്നിവരെയും പ്രായപൂര്‍ത്തിയാക്കാത്ത ഒരാളെയും ബാലരാമപുരം പോലീസ് പിടികൂടി.

Advertisment

ബാലരാമപുരം ജങ്ഷന് സമീപം ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. നെയ്യാറ്റിന്‍കരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് പ്രതികള്‍ ബസിന് കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞു. 

ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കരിങ്കല്ലുകൊണ്ട് ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുകയുമായിരുന്നു. രാത്രിയോടെ ബാലരാമപുരം എസ്.എച്ച്.ഒ. ധര്‍മജിത്ത്, എസ്.ഐ ജ്യോതി സുധാകര്‍, ഗ്രേഡ് എസ്.ഐ സതികുമാര്‍, സി.പി.ഒമാരായ രാജേഷ്, വിപിന്‍, അനില്‍ ചിക്കു, ജിതിന്‍ എന്നിവരടങ്ങിയ സംഘം  പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കി.

Advertisment