ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

മേപ്പാടി മാനിവയല്‍ ചെമ്പോത്തറ സ്വദേശി നൗഫലാ(40)ണ് അറസ്റ്റിലായത്

New Update
53535

കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മേപ്പാടി മാനിവയല്‍ ചെമ്പോത്തറ സ്വദേശി നൗഫലാ(40)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 10 ലിറ്റര്‍ വിദേശ മദ്യവും 7250 രൂപയും പിടിച്ചെടുത്തു. പണം യുവാവിന് മദ്യം വിറ്റ വകയില്‍ ലഭിച്ചതാണെന്ന് എക്സൈസ് പറഞ്ഞു. 

Advertisment

ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാനിവയലില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

മാനിവയല്‍, കോട്ടവയല്‍ ഭാഗങ്ങളില്‍ വാഹനത്തിലെത്തി സ്ഥിരമായി മദ്യവില്‍പ്പന നടത്തിയിരുന്ന പ്രതിയെ മാസങ്ങളായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.

Advertisment