Advertisment

മുന്‍വൈരാഗ്യം: ചെത്തുതൊഴിലാളിയെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

ചാമംപതാല്‍ സ്വദേശി അപ്പുവാണ് അറസ്റ്റിലായത്.

New Update
3535

കോട്ടയം: വാഴൂരില്‍ ചെത്തു തൊഴിലാളിയെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ചാമംപതാല്‍ സ്വദേശി അപ്പുവാണ് അറസ്റ്റിലായത്. ചാമംപതാല്‍ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നും പ്രതി മദ്യ ലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. 

Advertisment

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്ക് വെള്ളാറപ്പള്ളി മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങു ചെത്താനായി സൈക്കിളില്‍ പോകുകയായിരുന്ന ബിജുവിനെ പ്രതി തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയും കരിങ്കല്ല് കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

തലയ്ക്കടിയേറ്റ ബിജു നിലത്ത് ബോധരഹിതനായി വീണ് രക്തം വാര്‍ന്ന് മരിച്ചു. ഈ സമയം പ്രതി കടന്നുകളയുകയായിരുന്നു. പ്രതിയെ  ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisment