കണ്ണൂരില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അതിഥിത്തൊഴിലാളികളായ സ്വര്‍ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
535353

കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥിത്തൊഴിലാളികളായ സ്വര്‍ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് കുട്ടിയെ കാണാതെയായി. തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

.

Advertisment