മലപ്പുറം: സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസാ(18)ണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
മലപ്പുറം വഴിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലായി നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.