തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് തടി കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. അഞ്ചുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടിക ജെ.കെ. തിയ്യേറ്ററിനടുത്ത് പുലര്‍ച്ചെ നാലിനാണ് സംഭവം. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍.