തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചകള്‍ ഒത്തുകളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഗൗരവമായ വിഷയങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ചര്‍ച്ച ചെയ്യാതെ എ.ഡി.ജി.പി- ആര്‍.എസ്.എസ്. കൂടിക്കാഴ്ച്ചയാണ് ചര്‍ച്ച ചെയ്യുന്നത്.
ആര്‍.എസ്.എസ്. രാജ്യത്തെ നിരോധിത സംഘടനയല്ല. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഗവര്‍ണര്‍മാരും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്. അങ്ങനെയൊരു സംഘടനയുടെ നേതാവിനെ കാണുന്നത് എങ്ങനെ വലിയ കുറ്റമാകും. അതൊന്നുമല്ല നിയമസഭയില്‍ ചര്‍ച്ചയാകേണ്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വര്‍ണക്കടത്ത് ബന്ധം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. എ.ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിക്കുന്നു എന്നാണ് അന്‍വര്‍ ആരോപിച്ചത്. അതല്ലെ ചര്‍ച്ചയാകേണ്ടത്.
സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും പങ്കുണ്ട്. കോണ്‍ഗ്രസ് നിരുപാധികം സി.പി.എമ്മിനു മുന്നില്‍ കീഴടങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.