ഫെയ്സ് ബുക്കിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

New Update
456666

ഓയൂർ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ. 

Advertisment

നെയ്യാറ്റില്‍കര മറയ മുട്ടം കാലി വിലാകത്ത് ഗോകുലാ(22)ണ് അറസ്റ്റിലായത്.

 രണ്ടുമാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുല്‍ പ്രലോഭിപ്പിച്ച്‌ കൂട്ടികൊണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടി സ്കൂളില്‍ എത്തിയില്ലെന്ന് അധ്യാപകർ വീട്ടിൽ വിളിച്ച്‌ അറിയിച്ചു. തുടർന്ന് വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കുകയായിരുന്നു.

തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാലിന് സ്കൂള്‍ വിടുന്ന സമയത്ത് കുട്ടി മടങ്ങിയെത്തി.

ചോദ്യം ചെയ്തതില്‍ നിന്നും ഗോകുലിനെക്കുറിച്ച്‌ വിവരങ്ങള്‍ മനസിലാക്കിയ പോലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

 പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment