ആറു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. എളമക്കരയില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

New Update
rape

Advertisment

കൊച്ചി: ആറു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. 

എളമക്കരയില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 

പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ അമ്മ സംഭവം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞ് പീഡിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും തനിക്ക് ഇല്ലായിരുന്നു. അച്ഛന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. 

അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നടക്കാറുണ്ടായിരുന്നു എന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. 

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അച്ഛനെ കൂടാതെ മറ്റാരെങ്കിലും വീട്ടീല്‍ വന്നു പോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

Advertisment