കോഴിക്കോട്: കര്‍ണാടക മൂകാംബിക റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികള്‍ക്ക് പരിക്ക്. പയ്യോളി കുളങ്ങരക്കണ്ടി മോഹനന്‍ (65), മക്കളായ ഡോ. കൃഷ്ണപ്രിയ (28), എമില്‍ കൃഷ്ണന്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വാഹനത്തിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഗോവയില്‍ ജോലി ചെയ്യുന്ന മകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍. പരീക്ഷ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സംഭവം.