/sathyam/media/media_files/2025/11/24/oip-21-2025-11-24-16-57-37.jpg)
പല്ലെടുത്തതിന് ശേഷം 45 മിനിറ്റ് നേരം പല്ലെടുത്ത ഭാഗത്ത് പഞ്ഞി വച്ച് മുറുക്കി കടിച്ചു പിടിക്കുക. വീണ്ടും പഞ്ഞി വയ്ക്കരുത്. ഏകദേശം ഒരു മണിക്കൂര്‍ നേരം തുപ്പരുത്. സാധാരണയായി ഉമിനീരില്‍ രക്തത്തിന്റെ അംശവും കാണാം.
വേദനയും നീരും കുറയ്ക്കാന്‍ പല്ലെടുത്ത ഭാഗത്ത് ഐസ് പായ്ക്ക് അല്ലെങ്കില്‍ തണുത്ത വെള്ളം വെച്ച ബാഗ് പുറമെ നിന്ന് വയ്ക്കുന്നത് നല്ലതാണ്. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും.
ആദ്യത്തെ ദിവസം വിശ്രമിക്കുകയും അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതിരിക്കുക. ദിനചര്യകള്‍ പരിമിതപ്പെടുത്തുക. ആദ്യ ദിവസം തണുത്തതും മൃദലവുമായ ഭക്ഷണം മാത്രം കഴിക്കുക. കഞ്ഞി, പാല്‍, കഞ്ഞിവെള്ളം, കപ്പലണ്ടി പേസ്റ്റ് എന്നിവ ഉദാഹരണമാണ്.
24 മണിക്കൂറെങ്കിലും പുകവലിക്കരുത്, ഇത് രക്തസ്രാവത്തിന് കാരണമാകും. പല്ലെടുത്ത ഭാഗത്ത് വിരലോ നാക്കോ കൊണ്ട് തൊടരുത്. അവിടെ വിരല്‍ കൊണ്ട് തൊടുന്നത് അണുബാധയ്ക്ക് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us