പത്താംക്ലാസ് വിദ്യാര്‍ഥിനി പൂര്‍ണ ഗര്‍ഭിണി, മറച്ചുവച്ച് മാതാപിതാക്കള്‍; ബന്ധുവിനെതിരേ കേസ്

ചവറ തെക്കുംഭാഗം പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

New Update
4242424

ചവറ: പൂര്‍ണ ഗര്‍ഭിണിയായ തേവലക്കര സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനെതിരേ കേസെടുത്തു. ഇയാളെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല.

Advertisment

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് ചവറ തെക്കുംഭാഗം പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

പെണ്‍കുട്ടി ഡിസംബര്‍ വരെ സ്‌കൂളില്‍ കൃത്യമായി എത്തുകയും രണ്ട് പരീക്ഷകള്‍ എഴുതുകയും ചെയ്തു.  എന്നാല്‍, പിന്നീട് കുട്ടി വരാതായതോടെ പ്രഥമാധ്യാപിക രക്ഷാകര്‍ത്താക്കളുമായി ബന്ധപ്പെട്ടപ്പോള്‍ വയറുവേദനയ്ക്കുള്ള ശസ്ത്രക്രിയയായതിനാല്‍ എത്താനാകില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. 

വിദ്യാര്‍ഥിനി ഒമ്പതുമാസം ഗര്‍ഭിണിയായതോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മാതാപിതാക്കളോടൊപ്പം പ്രസവചികിത്സയ്ക്കായി എത്തുകയും ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശിശുക്ഷേമസമിതിയെ അറിയിക്കുകയുമായിരുന്നു. 

അന്വേഷണത്തില്‍ ബന്ധു പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നും വീട്ടുകാര്‍ ഇത് മറച്ചു വച്ചതാണെന്നും കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Advertisment