/sathyam/media/media_files/2025/09/28/f5fddcc7-d096-4f20-ad60-b890347da83d-2025-09-28-13-32-25.jpg)
കോടഞ്ചേരി: കാര്‍ഷിക വായ്പകള്‍ പുതുക്കുമ്പോള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്ന് അന്യായമായി വാങ്ങുന്ന പ്രോസസ്സിംഗ് ചാര്‍ജ് നിര്‍ത്തലാക്കിയ നടപടിയില്‍ ഫാര്‍മേഴ്സ് റീലീഫ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര വിജയ പ്രഖ്യാപനം നടത്തി.
കാര്‍ഷിക വായ്പ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് നിര്‍ത്തലാക്കിയതില്‍ ഫാര്‍മേഴ്സ് റീലീഫ് ഫോറം നടത്തിയ സമര വിജയ പ്രഖ്യാപ സമ്മേളനം കോടഞ്ചേരിയില്‍ ജില്ലാ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ പ്ലാം പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
നിയമ നടപടികള്‍ക്കും പ്രതിഷേധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഫാര്‍മേഴ്സ് റീലീഫ് ഫോറം പഞ്ചായത്ത് ചെയര്‍മാന്‍ ദേവസ്യ കാളംപറമ്പലിനെ പൊന്നാട അണിയിച്ച് ജില്ലാ ചെയര്‍മാന്‍ ആദരിച്ചു.
ജോര്‍ജ് കൊളക്കാട്ട് അധ്യക്ഷത വഹിച്ചു.
സാലസ് നരിക്കുഴി, ദേവസ്യ കാളംപറമ്പില്‍, ടോമി മറ്റത്തില്‍, മോളി ജോര്‍ജ് ഇടതുകൈക്കല്‍, രാജു അറമത്ത്, ബിന്‍സു തിരുമല, ജോണ്‍ ജോസഫ് പേഴുത്തുങ്കല്‍, ഷാജി അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.