അശ്ലീല വീഡിയോകള്‍ കാണിച്ച് പതിനേഴുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കി; 42 വയസുകാരന് 33 വര്‍ഷം തടവ്

കുറ്റിയോളത്തില്‍ കുന്നുമ്മല്‍ സമീറി(42)നെയാണ്  മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

New Update
53535353

മലപ്പുറം: പതിനേഴുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 വയസുകാരന് 33 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 

Advertisment

ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി കോടങ്ങാട് ചിറയില്‍ കുറ്റിയോളത്തില്‍ കുന്നുമ്മല്‍ സമീറി(42)നെയാണ്  മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് ഓരോ വകുപ്പിലും അനുഭവിക്കണം. പ്രതി പിഴയയ്ടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

അതിജീവിതയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്നും അശ്ലീല വീഡിയോകള്‍ അയച്ച് നല്‍കിയും മറ്റും വശീകരിച്ച് 2023 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്.

കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും.

Advertisment