പാലക്കാട്: നെന്മാറ തിരുവഴിയില്‍ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11.30നായായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്താണ് ഷാജിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.