/sathyam/media/media_files/2025/10/09/22e0d84b-00a2-44e1-9f9f-34f31031ea94-2025-10-09-17-06-29.jpg)
ജാതിക്ക ദഹനത്തെ സഹായിക്കാനും ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിന് ധാരാളം ധാതുക്കളും വിറ്റാമിനുകളും നല്‍കുന്നു, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ജാതിക്കയിലെ ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ശരീരത്തെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കാന്‍ ഒരു ഗ്ലാസ് പാലില്‍ ഒരു നുള്ള് ജാതിക്ക പൊടി ചേര്‍ത്ത് കുടിക്കാം. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. മുഖക്കുരു വരുന്നത് തടയാനും സഹായിക്കും. സന്ധിവാതം, പേശി വേദന, വ്രണങ്ങള്‍ എന്നിവയെ ചികിത്സിക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഇതിലുണ്ട്.
ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മാംഗനീസ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ല ഉറവിടമാണ് ജാതിക്ക. വായിലെ ബാക്ടീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം ഒഴിവാക്കാന്‍ സഹായിക്കും.