New Update
/sathyam/media/media_files/2025/07/30/oip-2-2025-07-30-23-44-39.jpg)
പരപ്പ: മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
പരപ്പയിലെ വാഹന ബ്രോക്കറും പച്ചക്കറി വ്യാപാരിയുമായ ഷറഫുദ്ദീ(44) നെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമപ്പെട്ട യുവാവിനെ ഡിഅഡിക്ഷന്‍ സെന്ററില്‍ വച്ചാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
രണ്ടുമാസം മുമ്പാണ് സംഭവം. പെണ്‍കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കണ്ട രക്ഷിതാക്കള്‍ ആരാണ് വാങ്ങിത്തന്നതെന്ന് ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.