Advertisment

ക്ഷേത്രങ്ങളിലെയും ബസിലെയും തിരക്ക് മുതലെടുത്ത് മാലമോഷണം; ആലപ്പുഴയില്‍ തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ പാപ്പനക്കല്‍ പാളയം പള്ളിയാര്‍കോവില്‍ തെരുവില്‍ താമസക്കാരായ സാറ (40), വേലമ്മ (48), മേഘന (38) എന്നിവരാണ് പിടിയിലായത്.

New Update
542424

 ആലപ്പുഴ: ക്ഷേത്രങ്ങളിലെ തിരക്ക് മുതലെടുത്ത് മാലമോഷണം നടത്തിവന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു.   കോയമ്പത്തൂര്‍ പാപ്പനക്കല്‍ പാളയം പള്ളിയാര്‍കോവില്‍ തെരുവില്‍ താമസക്കാരായ സാറ (40), വേലമ്മ (48), മേഘന (38) എന്നിവരാണ് പിടിയിലായത്.

Advertisment

ചെങ്ങന്നൂര്‍ സ്വദേശിനിയായ സുമയുടെ കഴുത്തില്‍നിന്നു ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണമാണ് ഇവര്‍ കവര്‍ന്നത്. കരുനാഗപ്പള്ളിയില്‍ ബസില്‍ മോഷണം നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്.  ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പ്രസാദം വാങ്ങാനുള്ള തിരക്കിനിടെ സുമയുടെ മാല പ്രതികള്‍ കവരുകയായിരുന്നു.

ശേഷം മുളക്കുഴ പറയരുകാല ക്ഷേത്രത്തിലെ ഗണപതിഹോമത്തിനിടയില്‍ രണ്ട് അമ്മമാരുടെ കഴുത്തില്‍നിന്നായി അഞ്ച് പവന്റെയും നാലു പവന്റെയും മാലകള്‍ ഇവര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു.  കാരക്കാട് സ്വദേശിനിയായ പ്രിന്‍സിയുടെ കൈയിലെ അരലക്ഷത്തോളം രൂപ ഇവര്‍ ബസില്‍ വച്ച് കവര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു. 

Advertisment