/sathyam/media/media_files/2025/10/28/fea101e3-eb0d-4e20-bd14-4dc6bfc7483d-2025-10-28-12-43-03.jpg)
നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനവ്യവസ്ഥയെ സുഗമമാക്കാന്‍ സഹായിക്കുന്നു. വെറുംവയറ്റില്‍ ചവച്ചു കഴിക്കുന്നത് ദഹനക്കേട്, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ദിവസവും രാവിലെ കറിവേപ്പില ചവയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
വിറ്റാമിന്‍ സി, ബി, ഇ തുടങ്ങിയ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടുന്നു. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും നല്ല ഉറവിടമായതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തധമനികളിലെ തടസ്സങ്ങള്‍ നീക്കാനും ഇത് സഹായിക്കും.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നു. മുടികൊഴിച്ചില്‍, അകാലനര തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. ചര്‍മ്മത്തെ പോഷിപ്പിക്കാനും ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us