ശക്തമായ എല്ലുകള്‍ക്കും ആരോഗ്യമുള്ള പല്ലുകള്‍ക്കും ആട്ടിന്‍പാല്‍

ആട്ടിന്‍ പാലില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ബി12, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

New Update
OIP (13)

ആട്ടിന്‍ പാലിലെ കൊഴുപ്പ് ചെറിയ കഷണങ്ങളായി അടങ്ങിയതിനാലും ലാക്ടോസിന്റെ അളവ് കുറവായതിനാലും ഇത് ദഹിക്കാന്‍ എളുപ്പമാണ്. ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് ഇത് നല്ലതാണ്. 
ആട്ടിന്‍ പാലില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, ബി12, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. 

Advertisment

ഇതിലെ പ്രകൃതിദത്ത പ്രീബയോട്ടിക്കുകള്‍ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ശക്തമായ എല്ലുകള്‍ക്കും ആരോഗ്യമുള്ള പല്ലുകള്‍ക്കും ആവശ്യമാണ്. 

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ആട്ടിന്‍ പാല്‍ പതിവായി കഴിക്കുന്നത് ഇരുമ്പ് ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.

Advertisment